Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bunds In Danger

Kottayam

പാടശേഖര ബണ്ടുകൾ തകർച്ചാഭീഷണിയിൽ; കർഷകർ രാത്രിയിലും പാടത്ത്

വെ​ച്ചൂ​ർ: മ​ഴ ക​ന​ത്ത് പെ​യ്യു​ക​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്തി​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ വെ​ച്ചൂ​രി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ട് ത​ക​ർ​ന്ന് കൃ​ഷി പാ​ടേ ത​ക​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു. വെ​ച്ചൂ​രി​ലെ മു​ന്നൂ​റ്റുംപ​ട​വ്, പൊ​ന്ന​ങ്ക​രി,ന​ല്ലാ​നി​ക്ക​ൽ, പ​ട്ട​ട​ക്ക​രി, അ​ര​ങ്ങ​ത്തുക​രി, ഇ​ട്ടി​യേ​ക്കാ​ട​ൻ​ക​രി, ചെ​റു​വ​ള്ളി​ക്ക​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പു​റ​ബ​ണ്ടു​ക​ളി​ൽ വെ​ള്ളം ക​ര​ക​വി​ഞ്ഞു​ ക​യ​റു​ന്ന​ത് മ​ണ്ണി​ട്ടു​ത​ട​ഞ്ഞ് രാ​ത്രി​യി​ലും ക​ർ​ഷ​ക​ർ പാ​ട​ത്ത് തു​ട​രു​ക​യാ​ണ്.

വി​ത​ച്ച് 30 മു​ത​ൽ 35 ദി​വ​സം വ​രെ​യെ​ത്തി​യ കൃ​ഷി​യും 20 ദി​വ​സം പി​ന്നി​ട്ട കൃ​ഷി​യു​മാ​ണ് ഇ​വി​ടെയുള്ളത്. വെ​ച്ചൂ​രി​ൽ 30 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 1337 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യാ​ണു​ള്ള​ത്. ജ​ലാ​ശ​യങ്ങ​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ട് ത​ക​ർ​ത്ത് വെ​ള്ളം ഏ​തു​നി​മി​ഷ​വും ക​യ​റാ​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല തോ​ടു​ക​ളി​ൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന പോ​ള​പാ​യ​ലും ചെ​ളി​യും നീ​ക്കി​യാ​ൽ നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ട് വെ​ള്ളം കാ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഏ​ക്ക​റി​ന് 15,000 രൂ​പ​യോ​ളം ഇ​തി​ന​കം ക​ർ​ഷ​ക​ർ​ക്ക് ചെ​ല​വാ​യി​ട്ടു​ണ്ട്.

കൃ​ഷി ഓ​ഫീ​സ​ർ ലി​ഡ ജേ​ക്ക​ബ് ഇ​ക്കാ​ര്യം മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീവ് എ​ൻ​ജി​നി​യ​ർ ദേ​വി​ക​യെ ധ​രി​പ്പി​ച്ച​തി​നെ​ത്തുട​ർ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന് തോ​ട് തെ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ ഉ​റ​പ്പുന​ൽ​കി​യി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് കെ. ​ബി​നി​മോ​ൻ എംഎ​ൽഎ​യും അ​ടി​യ​ന്ത​ര​മാ​യി കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

​ല​യാ​ഴം തോ​ട്ട​കം മു​ണ്ടാ​ർ മൂ​ന്ന് ചെ​ട്ടി​ക്ക​രി ബ്ലോ​ക്കി​ലെ പു​റം​ബ​ണ്ട് ത​ക​ർ​ന്ന​ത് ക​ർ​ഷ​ക​ർ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ട്ട് ബ​ല​പ്പെ​ടു​ത്തി. 70 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് 50 ഏ​ക്ക​റോ​ളം കൃ​ഷി ന​ട​ത്തി​യി​ട്ടു​ണ്ട്. 25 ദി​വ​സം പി​ന്നി​ട്ട കൃ​ഷി​ക്കായി ഇ​തി​ന​കം ഏ​ക്ക​റി​ന് ക​ർ​ഷ​ക​ർ 12, 000 രൂ​പ​യോ​ളം മു​ട​ക്കി​യി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​യാ​ൽ ബ​ണ്ട് ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Latest News

Corehub Up